Monday, June 25, 2012

ചക്കച്ചതി


ഞാന്നട്ട് വലുതാക്കിയ പടിഞാട്ടിലെ പ്ലാവ്  കായ്ചിരിക്കുന്നു! സന്തോഷമോ അതോ സംകൊചമോ, എന്താണെന്നറിയില്ല എന്തോ ഒന്ന് എന്റെ മനസ്സിലൂടെ കടന്നു പോയി. പത്തിരുപതു കൊല്ലങ്ങള്ക്ക് മുന്പ് ഉണ്ടായ എനിക്ക് പത്തു കൊല്ലങ്ങള്ക്ക് മുന്പ് പിറന്ന ഇവനിലാണ് ഇന്നത്തെ  പ്രതീക്ഷ. അവന്ജനിക്കുമ്പോഴും ഇപ്പോഴും ഞാന്അഞ്ചാം ക്ലാസ്സിലെ പിള്ളേരുടെ കൂടെ പന്ത് കളിച്ചു നടക്കുകയാണ്! പക്ഷെ അവന്എനിക്ക് ഇന്ന് ഒരു സമ്മാനം തന്നിരിക്കുന്നു.
ഈശ്വരാ  സന്തോഷമായി. ഞാന്എന്താണ് അങ്ങേക്ക് തരേണ്ടത്?
കന്നി ചക്ക തന്നെ ഞാന്അങ്ങേക്ക് സമര്പ്പിക്കുന്നു.

പ്ലാവ് വീണ്ടും വീണ്ടും പെറ്റു.
എല്ലാവര്ക്കും സന്തോഷമായി.
മുത്തശ്ശിയുണ്ടാക്കാറുള്ള ചക്കപ്പായസം എന്റെ മനസ്സില്‍ നിന്നും വായിലൂടെ പുറത്തേക്കൊഴുകി. ചക്ക അപ്പവും ചക്ക ബോണ്ടയുമൊക്കെ മനസ്സില്‍ ഒരു ഓര്‍ക്കസ്ട്ര വായിച്ചു.അതില്‍ അമ്മയാണ് കേമി.
ഇതൊക്കെ തിന്നുന്ന കാര്യത്തില്‍ ഞാന്‍ തന്നെ കേമന്‍. അജയ്യന്‍.!  
അമ്മക്കാനെങ്കില്‍ പഴുത്തതിനേക്കാള്‍ ഇഷ്ടം ചക്ക ഉപ്പേരിയും ചക്ക പുഴുക്കും ആണ്.
അച്ഛന് പഴുത്ത ചക്ക അപ്പാടെ തിന്നുന്നതാ ഇഷ്ടം.
അനിയന് എല്ലാം പോകും ഒരു പോലെ. ഒരപൂര്‍വ ജന്മം!
ചക്ക ഒരു വികാരം തന്നെയാണ്. ഞാനൊരു വികാര ജീവിയും. പക്ഷെ ചക്കയോട് ദേഷ്യം തോന്നുന്ന പല സന്ദര്‍ഭങ്ങളും ഉണ്ട്! ചിലപ്പോ ഇവന്‍ നമ്മടെ താമസം കക്കൂസിലേക്ക് മാറ്റിക്കും. അന്നു എന്റെ പൊന്നനുജന്‍ പുട്ടും കടലയും കൂട്ടി വിഴുങ്ങുന്നത് ഞാന്‍ കാണേണ്ടി വരും. ചക്ക പക്ഷപാതം കാട്ടുന്നു  എന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങള്‍.
അങ്ങനെ പല പല ചക്ക ദിവസങ്ങള്‍.

പടിഞാട്ടിലെ പ്ലാവിലാണ്അടുത്ത പ്രതീക്ഷകള്‍.
ഞാന്കൊടുത്ത വാക്ക് പോലെ, ആദ്യത്തെ ചക്ക ദൈവത്തിനു സമര്പ്പിച്ചു.
ദൈവത്തിന്റെ മാലാഖമാര്അത് പങ്കിട്ടെടുത്തു. കുരുവും മുള്ളും ഭൂമിക്കു സമ്മാനിച്ചു.
ഒരു തരത്തില് ചക്കയുടെ പാതി അവകാശം അവക്കാണ്. ഒരു  റിസര്വേഷന്!
ഒട്ടും താമസിക്കാതെ  ഞാന്എന്റെ പങ്കും കൈക്കൊണ്ടു.
"മുള്ളോക്കെ  വിരിഞ്ഞിട്ടുണ്ട്. മൂത്തിരിക്കുന്നു." ഞാന് മൊഴിഞ്ഞു.
ശരിയാനെന്ന അര്ത്ഥത്തില്എല്ലാവരും തലയാട്ടി.
ചക്ക പഴുപ്പിക്കാനായി മാറ്റി വച്ചു.
വറുക്കാം എന്നൊക്കെ പറഞ്ഞെങ്കിലും എന്റെ ചക്കക്കൊതിക്ക് മുന്പില് അമ്മ തോറ്റുപോയി.

രണ്ടു നാള്കഴിഞ്ഞു.
"അപ്പൂ, വാ ചക്ക പഴുത്തു " 
'ഒരു സന്ഗീര്ത്തനം പോലെ' വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഞാന്എന്ത് ചെയ്യണം എന്ന സംശയത്തിലായി. അവസാനത്തിന്റെ ആകാംക്ഷയില്കലങ്ങി മറഞ്ഞ മനസ്സിനെ ചക്ക വച്ചു പ്രലോഭിപ്പിച്ചു കളഞ്ഞു. അന്നയോടും ദാസ്തവേയ്സ്കിയോടും റ്റാറ്റ പറഞ്ഞു ഞാന്സംഭവ സ്ഥലത്ത് എത്തി.
അവിടെ അതിനെക്കാള്വലിയ ക്ലൈമാക്സ്  ആണ് നടക്കാന്പോകുന്നത്.
ചക്ക എങ്ങേനെയുണ്ട്എന്നറിയാനുള്ള ആകാംക്ഷ.
ചക്ക മുറിച്ചു.
വായില്കപ്പലോടിക്കാനുള്ള വെള്ളവുമായി ഞാന്ഒരു കഷ്ണം എടുത്തു.
കയ്യ് കൊണ്ട് ഒന്ന് തോട്ടത്തെ ഉള്ളൂ.
വെറുത്തു പോയി.
കൂഴച്ചക്ക !!
അറിയാതെ ഒച്ചിനെ തൊടുമ്പോഴുണ്ടാകുന്ന പോലത്തെ ഒരു മനം മടുപ്പിക്കല്‍.
'ഈശ്വര എന്തിനീ ക്രൂരത?!'
"മാംബൂ കണ്ടും മക്കളെ കണ്ടും കൂടുതല്ആഗ്രഹിക്കരുത്" എന്ന് അമ്മ ഒരു പഴമൊഴി പറഞ്ഞു.
ഏതായാലും ഇഞ്ചി കടിച്ച കൊരങ്ങനെ പോലെയായി എന്റെ അവസ്ഥയെന്നു പറഞ്ഞാല്മതിയല്ലോ .

Monday, June 11, 2012

സുല്ല് !!

പേന !!
ഗണേഷ് മലയത്തിന്റെയും സനു ഇടചേരിയുടെയും ബ്ലോഗ്ഗുകളാണ് എന്നെക്കൊണ്ട് ഈ സാദനം എടുപ്പിച്ചത് . 'ഇവന്മാര്‍ക്ക് ആകാമെങ്കില്‍ എനിക്കെന്താ പറ്റൂലേ? ' . പേന എടുത്തു.
ബ്ലോഗ്ഗിനു എന്തേലും പേര് വേണമല്ലോ. ഒരു വെരയിട്ടി വേണം.
വല്ല 'ഹലുവക്ക് പറയാനുള്ള കഥകള്‍' എന്ന് ഇട്ടാലോ ? വേണ്ട ഒരു ചൊഗ്ഗില്ല.
ഹല്ലെങ്കില് ഹതു മതി . അല്ലേലും പേരിലെന്തിരിക്കുന്നു? മ്മള് എഴ്തന സാദനം കളരാകണം, ല്ലേ ഗഡിയെ?
 സനു ഇടചേരിയെയും മലയതിനെയും മനസ്സില്‍ ഒന്ന് വിചാരിച്ചു.
എന്നാ തുടങ്ങാം.
എന്തിനെക്കുറിച്ച് എഴ്തും? ആരെക്കുറിച്ചു എഴുതും?
അവസാനം ഒരു വിഷയം കിട്ടി. എഴുതുമ്പോളും എഴുതിക്കഴിഞ്ഞാലും ത്വൈര്യക്കേട്‌ ഇല്ലാത്ത ഒരു വിഷയം, ചക്ക !!
ഹാ.
 'ചക്ക എന്ന് കേട്ടാല്‍ ....(ബ്ലാഹ് ബ്ലാഹ് ബ്ലാഹ്)....'
എഴുതി കുറച്ചു ആയപ്പോഴേക്കും  ഓരോരോ സംശയങ്ങള് . 'ത' ആണോ 'ധ' ആണോ വേണ്ടത്, ഭരണിയിലെ 'ബ' ആണോ അതോ ബിരിയാണിയിലെ 'ഭ' ആണോ വേണ്ടത് എന്നൊക്കെയുള്ള കഠിനമായ സംശയങ്ങള്.
എല്ലാ സംശയങ്ങളും തീര്‍ക്കാന്‍ ഞാന്‍ എന്റെ പ്രിയ സുഹൃത്തിനെ സമീപിച്ചു.
തല ചൊറിഞ്ഞ്‌ കൊണ്ട് അവന്‍ ഓരോ പിച്ചും പേയും പറഞ്ഞു തുടങ്ങി. 'ഊരുതെണ്ടിയുടെ കീസെയില്‍ എന്ത് ? ഓട്ടക്കാലണ..'എന്നൊക്കെ.
'പറ ചെങ്ങായീ ' എന്ന് ഞാന്‍.
'മക്കാറാക്കാണ്ട് പോയ്ക്കാ ഇയ്യ്‌ ഇബ്ടെന്നു'എന്ന് പറഞ്ഞൊരു നോട്ടം.
ഞാനോനോട് സുല്ലിട്ടു.

വീട്ടിലെത്യപ്പോ തീന്മേശയില്‍ ഒരു പാത്രം നെറച്ച് ചക്ക!
എന്താന്നറിയില്ല , ഒരു ബക്കെറ്റ് നിറച്ചു ചിക്കന്‍ അടിച്ചു കേറ്റുന്ന ചെലവരെ ഓര്‍ത്തുപോയി.
പറ്റുന്നത്ര ചക്കയെടുത്തു അമ്മയുടെ മുന്നില്ലെത്തി.
അമ്മയോട് എന്റെ ഭൂലോക സംശയങ്ങള് വിളമ്പി.
'ബി ടെക് നു പോയാ ഇത്രേം ഒക്കെ സംഭവിക്കുമോ ' എന്നൊരു ഭാവത്തോടെ അമ്മ എന്നെ അടിമുടി ഒന്ന് നോക്കി.
''ന്റെ മോന്‍ അക്ഷരമാലയോക്കെ ഒന്ന് എഴുതി നോക്ക്, എല്ലാ അക്ഷരങ്ങളും കിട്ടില്ലെന്കിലേയ് ഒന്നാം ക്ലാസ്സില് പോയിരുന്നോട്ടാ''
 ആഹാ!
 പറന്നു നടക്കുന്ന കാര്‍ക്കൂന്തലുമായി എന്നും രാവിലെ 9:05നു (അതോ 9:07 നോ!!) വീട്ടിന്റെ മുന്നിലൂടെ പോകുന്ന രേന്ജിനി ടീച്ചറെകുറിച്ച് ആലോചിച്ചപ്പോള്‍ ഒന്നാം ക്ലാസ്സിലോന്നു പോയി ഇരുന്നാലോ എന്ന് തോന്നി.
എന്തേലും ആകട്ടെ..
എന്തായാലും അക്ഷരമാല ഒന്ന് എഴുതി നോക്കാം.

  'അ ആ ഇ ഈ ഉ ഊ ...........'
 'അ ആ ഇ ഈ ഉ ഊ ...........'
 'അ ആ ഇ ഈ ഉ ഊ ...........'
 'അ ആ ഇ ഈ ഉ ഊ ...........'
...................................

'സുല്ല് …!! '