ഞാന്‍ നട്ട് വലുതാക്കിയ പടിഞാട്ടിലെ പ്ലാവ് കായ്ചിരിക്കുന്നു! സന്തോഷമോ അതോ സംകൊചമോ,
എന്താണെന്നറിയില്ല എന്തോ ഒന്ന് എന്റെ മനസ്സിലൂടെ കടന്നു പോയി.
പത്തിരുപതു കൊല്ലങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ എനിക്ക് പത്തു കൊല്ലങ്ങള്‍ക്ക് മുന്‍പ് പിറന്ന ഇവനിലാണ് ഇന്നത്തെ
പ്രതീക്ഷ. അവന് ജനിക്കുമ്പോഴും ഇപ്പോഴും ഞാന്‍ അഞ്ചാം ക്ലാസ്സിലെ പിള്ളേരുടെ കൂടെ പന്ത് കളിച്ചു നടക്കുകയാണ്!
പക്ഷെ അവന് എനിക്ക് ഇന്ന് ഒരു സമ്മാനം തന്നിരിക്കുന്നു.
ഈശ്വരാ സന്തോഷമായി. ഞാന്‍ എന്താണ് അങ്ങേക്ക് തരേണ്ടത് ?
ഈ കന്നി ചക്ക തന്നെ ഞാന്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു.

പ്ലാവ് വീണ്ടും വീണ്ടും പെറ്റു.
എല്ലാവര്ക്കും സന്തോഷമായി.
മുത്തശ്ശിയുണ്ടാക്കാറുള്ള ചക്കപ്പായസം എന്റെ മനസ്സില്‍ നിന്നും വായിലൂടെ പുറത്തേക്കൊഴുകി. ചക്ക അപ്പവും ചക്ക ബോണ്ടയുമൊക്കെ മനസ്സില്‍ ഒരു ഓര്‍ക്കസ്ട്ര വായിച്ചു.അതില്‍ അമ്മയാണ് കേമി.

ഇതൊക്കെ തിന്നുന്ന കാര്യത്തില്‍ ഞാന്‍
തന്നെ കേമന്‍. അജയ്യന്‍.!
അമ്മക്കാനെങ്കില് പഴുത്തതിനേക്കാള്‍ ഇഷ്ടം ചക്ക ഉപ്പേരിയും ചക്ക പുഴുക്കും ആണ്.

അച്ഛന് പഴുത്ത ചക്ക അപ്പാടെ തിന്നുന്നതാ
ഇഷ്ടം.
അനിയന് എല്ലാം പോകും ഒരു പോലെ. ഒരപൂര്‍വ ജന്മം!
ചക്ക ഒരു വികാരം തന്നെയാണ്. ഞാനൊരു വികാര ജീവിയും. പക്ഷെ ചക്കയോട് ദേഷ്യം തോന്നുന്ന പല സന്ദര്‍ഭങ്ങളും ഉണ്ട്! ചിലപ്പോ ഇവന് നമ്മടെ താമസം കക്കൂസിലേക്ക് മാറ്റിക്കും. അന്നു എന്റെ പൊന്നനുജന് പുട്ടും കടലയും കൂട്ടി വിഴുങ്ങുന്നത് ഞാന്‍ കാണേണ്ടി വരും. ചക്ക പക്ഷപാതം കാട്ടുന്നു എന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങള്‍.

അങ്ങനെ പല പല ചക്ക ദിവസങ്ങള്‍.
പടിഞാട്ടിലെ പ്ലാവിലാണ് അടുത്ത പ്രതീക്ഷകള്‍.
ഞാന്‍ കൊടുത്ത വാക്ക് പോലെ, ആദ്യത്തെ ചക്ക ദൈവത്തിനു സമര്‍പ്പിച്ചു.
ദൈവത്തിന്റെ മാലാഖമാര്‍ അത് പങ്കിട്ടെടുത്തു. കുരുവും മുള്ളും ഭൂമിക്കു സമ്മാനിച്ചു.
ഒരു തരത്തില്‍ ചക്കയുടെ പാതി അവകാശം അവക്കാണ്. ഒരു റിസര്‍വേഷന്‍ !
ഒട്ടും താമസിക്കാതെ ഞാന്‍ എന്റെ പങ്കും കൈക്കൊണ്ടു.

"മുള്ളോക്കെ വിരിഞ്ഞിട്ടുണ്ട്.
മൂത്തിരിക്കുന്നു." ഞാന്‍
മൊഴിഞ്ഞു.
ശരിയാനെന്ന അര്‍ത്ഥത്തില്‍ എല്ലാവരും തലയാട്ടി.
ആ ചക്ക പഴുപ്പിക്കാനായി മാറ്റി വച്ചു.
വറുക്കാം എന്നൊക്കെ പറഞ്ഞെങ്കിലും എന്റെ ചക്കക്കൊതിക്ക് മുന്പില് അമ്മ തോറ്റുപോയി.

രണ്ടു നാള് കഴിഞ്ഞു.
"അപ്പൂ, വാ ചക്ക പഴുത്തു "
'ഒരു സന്ഗീര്ത്തനം പോലെ' വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഞാന്‍ എന്ത് ചെയ്യണം എന്ന സംശയത്തിലായി. അവസാനത്തിന്റെ ആകാംക്ഷയില്‍ കലങ്ങി മറഞ്ഞ മനസ്സിനെ ചക്ക വച്ചു പ്രലോഭിപ്പിച്ചു കളഞ്ഞു. അന്നയോടും ദാസ്തവേയ്സ്കിയോടും റ്റാറ്റ പറഞ്ഞു ഞാന്‍ സംഭവ സ്ഥലത്ത് എത്തി.
അവിടെ അതിനെക്കാള്‍ വലിയ ക്ലൈമാക്സ് ആണ് നടക്കാന്‍ പോകുന്നത്.
ചക്ക എങ്ങേനെയുണ്ട് എന്നറിയാനുള്ള ആകാംക്ഷ.

ചക്ക മുറിച്ചു.
വായില്‍ കപ്പലോടിക്കാനുള്ള വെള്ളവുമായി ഞാന്‍ ഒരു കഷ്ണം എടുത്തു.
കയ്യ് കൊണ്ട് ഒന്ന് തോട്ടത്തെ ഉള്ളൂ.
വെറുത്തു പോയി.
കൂഴച്ചക്ക !!
അറിയാതെ ഒച്ചിനെ തൊടുമ്പോഴുണ്ടാകുന്ന പോലത്തെ ഒരു മനം മടുപ്പിക്കല്‍.
'ഈശ്വര എന്തിനീ ക്രൂരത?!'
"മാംബൂ കണ്ടും മക്കളെ കണ്ടും കൂടുതല്‍ ആഗ്രഹിക്കരുത്" എന്ന് അമ്മ ഒരു പഴമൊഴി പറഞ്ഞു.

ഏതായാലും ഇഞ്ചി കടിച്ച കൊരങ്ങനെ പോലെയായി എന്റെ അവസ്ഥയെന്നു പറഞ്ഞാല്‍ മതിയല്ലോ .
oru nimisham ente aa pazhaya ormakalilek nadathi kondu poyi...
ReplyDeleteChakka enteyum weakness arnu pandu..innu ath apoorvamaye kaanaarulu., .!
നന്ദി സുഹൃത്തേ
ReplyDeleteചക്ക വിട്ടു കൊടുക്കരുത് ... !