പേന !!
ഗണേഷ് മലയത്തിന്റെയും സനു ഇടചേരിയുടെയും ബ്ലോഗ്ഗുകളാണ് എന്നെക്കൊണ്ട് ഈ സാദനം എടുപ്പിച്ചത് . 'ഇവന്മാര്ക്ക് ആകാമെങ്കില്‍ എനിക്കെന്താ പറ്റൂലേ? ' . പേന എടുത്തു.
ബ്ലോഗ്ഗിനു എന്തേലും പേര് വേണമല്ലോ. ഒരു വെരയിട്ടി വേണം.
വല്ല 'ഹലുവക്ക് പറയാനുള്ള കഥകള്‍' എന്ന് ഇട്ടാലോ ? വേണ്ട ഒരു ചൊഗ്ഗില്ല.
ഹല്ലെങ്കില്‍ ഹതു മതി . അല്ലേലും പേരിലെന്തിരിക്കുന്നു? മ്മള് എഴ്തന സാദനം കളരാകണം, ല്ലേ ഗഡിയെ?
സനു ഇടചേരിയെയും മലയതിനെയും മനസ്സില്‍ ഒന്ന് വിചാരിച്ചു.
എന്നാ തുടങ്ങാം.
എന്തിനെക്കുറിച്ച് എഴ്തും? ആരെക്കുറിച്ചു എഴുതും?
അവസാനം ഒരു വിഷയം കിട്ടി. എഴുതുമ്പോളും എഴുതിക്കഴിഞ്ഞാലും ത്വൈര്യക്കേട് ഇല്ലാത്ത ഒരു വിഷയം, ചക്ക !!
ഹാ.
'ചക്ക എന്ന് കേട്ടാല്‍ ....(ബ്ലാഹ് ബ്ലാഹ് ബ്ലാഹ്)....'
എഴുതി കുറച്ചു ആയപ്പോഴേക്കും ഓരോരോ സംശയങ്ങള്‍ . 'ത' ആണോ 'ധ' ആണോ വേണ്ടത്, ഭരണിയിലെ 'ബ' ആണോ അതോ ബിരിയാണിയിലെ 'ഭ' ആണോ വേണ്ടത് എന്നൊക്കെയുള്ള കഠിനമായ സംശയങ്ങള്‍.
എല്ലാ സംശയങ്ങളും തീര്‍ക്കാന്‍ ഞാന്‍ എന്റെ പ്രിയ സുഹൃത്തിനെ സമീപിച്ചു.
തല ചൊറിഞ്ഞ് കൊണ്ട് അവന് ഓരോ പിച്ചും പേയും പറഞ്ഞു തുടങ്ങി. 'ഊരുതെണ്ടിയുടെ കീസെയില് എന്ത് ? ഓട്ടക്കാലണ..'എന്നൊക്കെ.
'പറ ചെങ്ങായീ ' എന്ന് ഞാന്‍.
'മക്കാറാക്കാണ്ട് പോയ്ക്കാ ഇയ്യ് ഇബ്ടെന്നു'എന്ന് പറഞ്ഞൊരു നോട്ടം.
ഞാനോനോട് സുല്ലിട്ടു.
വീട്ടിലെത്യപ്പോ തീന്മേശയില് ഒരു പാത്രം നെറച്ച് ചക്ക!
എന്താന്നറിയില്ല , ഒരു ബക്കെറ്റ് നിറച്ചു ചിക്കന്‍ അടിച്ചു കേറ്റുന്ന ചെലവരെ ഓര്‍ത്തുപോയി.
പറ്റുന്നത്ര ചക്കയെടുത്തു അമ്മയുടെ മുന്നില്ലെത്തി.
അമ്മയോട് എന്റെ ഭൂലോക സംശയങ്ങള്‍ വിളമ്പി.
'ബി ടെക് നു പോയാ ഇത്രേം ഒക്കെ സംഭവിക്കുമോ ' എന്നൊരു ഭാവത്തോടെ അമ്മ എന്നെ അടിമുടി ഒന്ന് നോക്കി.
''ന്റെ മോന് അക്ഷരമാലയോക്കെ ഒന്ന് എഴുതി നോക്ക്, എല്ലാ അക്ഷരങ്ങളും കിട്ടില്ലെന്കിലേയ് ഒന്നാം ക്ലാസ്സില്‍ പോയിരുന്നോട്ടാ''
ആഹാ!
പറന്നു നടക്കുന്ന കാര്‍ക്കൂന്തലുമായി എന്നും രാവിലെ 9:05നു (അതോ 9:07 നോ!!) വീട്ടിന്റെ മുന്നിലൂടെ പോകുന്ന രേന്ജിനി ടീച്ചറെകുറിച്ച് ആലോചിച്ചപ്പോള്‍ ഒന്നാം ക്ലാസ്സിലോന്നു പോയി ഇരുന്നാലോ എന്ന് തോന്നി.
എന്തേലും ആകട്ടെ..
എന്തായാലും അക്ഷരമാല ഒന്ന് എഴുതി നോക്കാം.
'അ ആ ഇ ഈ ഉ ഊ ...........'
'അ ആ ഇ ഈ ഉ ഊ ...........'
'അ ആ ഇ ഈ ഉ ഊ ...........'
'അ ആ ഇ ഈ ഉ ഊ ...........'
...................................
'സുല്ല് …!! '

kalakkind...anugrahichirikknu...:)
ReplyDeleteസന്തോഷം ഗുരൂ !!
ReplyDeleteസൂപ്പര്‍ ഡാ .....നിന്നെക്കാള്‍ അധികം ഞാന്‍ സന്തോഷിക്കുന്നു ....ബ്ലോഗ് എഴുതാന്‍ കൂട്ടായി നീ ഉണ്ടലോ...
ReplyDelete